ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്താനാകുമോ എന്നറിയിക്കാൻ ഉത്തരവ്
01:01 AM Jun 06, 2020 | Deepika.com
കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ ജീവന് അപകടമുണ്ടാകാത്തവിധം ഡിഎന്‍എ പരിശോധന നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ വിദഗ്ധോപദേശം തേടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിതൃത്വത്തില്‍ ഭര്‍ത്താവ് സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ അബോര്ഷന് നടത്താനും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താനും അനുമതി തേടി 20 കാരിയായ യുവതി നല്കിയ ഹര്‍ജിയിലാണ് ഹൈ ക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.