തിരുവനന്തപുരം: കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് എം.പി. ദിനേശ് രാജിവച്ചു. ഗതാഗത സെക്രട്ടറിക്കു നൽകിയ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി. ഗതാഗതമന്ത്രിയുമായുള്ള ആശയഭിന്നതയെത്തുടർന്നാണു രാജിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
ഡിഐജിയായിരുന്ന എം.പി. ദിനേശിനെ കെഎസ്ആർടിസി സിഎംഡിയായി നിയമിച്ചത് ടോമിൻ ജെ. തച്ചങ്കരിക്കു ശേഷമാണ്. 2019 ഏപ്രിലിൽ സർവീസ് കാലാവധി അവസാനിച്ചെങ്കിലും ഒരു വർഷത്തേക്കുകൂടി സർക്കാർ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഒരു വർഷംകൂടി തുടരുന്നതിനും അനുമതി നൽകിയിരുന്നു.
എം.പി. ദിനേശ് രാജിവച്ചു
01:00 AM Jun 06, 2020 | Deepika.com