തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് ഗാര്ഡന് സൂപ്പര്‍വൈസര്‍ സുരേഷ്കുമാറിന് ആദ്യ കിറ്റ് നല്‍കിയാണ് വിതരണം നിര്‍വഹിച്ചത്. ഇതോടൊപ്പം ’രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍’ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗൃഹൗഷധി സസ്യകിറ്റിന്റെ വിതരണം തുടങ്ങി
12:28 AM Jun 06, 2020 | Deepika.com