ദേശീയ കര്‍ഷക സംരക്ഷണ ദിനാചരണം ഇന്ന്
12:28 AM Jun 06, 2020 | Deepika.com
കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ ഇന്നു ദേശീയ കര്‍ഷക സംരക്ഷണദിനമായി ആചരിക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില കിട്ടുന്നത് അടക്കമുള്ള കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത മധ്യപ്രദേശിലെ മന്സോറിലെ കര്‍ഷകരുടെ നേര്‍ക്കു വെടിയുതിര്‍ത്ത് ആറു കര്‍ഷകരെ കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായാണ് കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നത്.