ഇന്നലെ 22 സർവീസ്, നാലു സർവീസുകൾ റദ്ദാക്കി
11:27 PM Jun 03, 2020 | Deepika.com
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ആഭ്യന്തര മേഖലയിൽ 11 വിമാനങ്ങൾ വരികയും 11 എണ്ണം പുറപ്പെടുകയും ചെയ്തു. മുംബൈക്കുള്ള രണ്ടു സർവീസുകളും തിരുവനന്തപുരത്തേക്കുള്ള ഒരു സർവീസും റദ്ദാക്കി. 1004 യാത്രക്കാർ ഇവിടെ എത്തുകയും 662 പേർ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര മേഖലയിൽ മൂന്നു വിമാനങ്ങൾ യാത്രക്കാരുമായെത്തി. ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും.