തിരുവനന്തപുരം: ലോക്ക് ഡൗൺ അഞ്ചാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ നിർദേശങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ച൪ച്ച ചെയ്യും. വിവിധ വകുപ്പുകളിൽ വരുത്തേണ്ട ഇളവും പിടിമുറുക്കേണ്ട ക൪ശന നിർദേശങ്ങളും മന്ത്രിമാ൪ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികളാണ് സർക്കാർ ഏറെ ഗൗരവത്തോടെ ച൪ച്ച ചെയ്യുക.
എട്ടുമുതൽ ആരാധനാലയങ്ങളിൽ വിശ്വാസികൾക്കു പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ സംസ്ഥാന സർക്കാർ എത്രത്തോളം നിയന്ത്രണം ഏ൪പ്പെടുത്തുമെന്നതാണ് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ടു മതമേലധ്യക്ഷന്മാരുടെ യോഗം നാലിനു മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
ബാ൪ ലൈസൻസ് ഫീസിൽ ഇളവു വേണമെന്ന ബാറുടമകളുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാൻ എക്സൈസ് നികുതി വകുപ്പ് ഏറെനാളായി ശ്രമിക്കുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭയിൽ ഇതു കൊണ്ടുവരാനുള്ള നീക്കമുണ്ട്.
ഇളവ് : കേരളത്തിന്റെ നിർദേശങ്ങൾ ഇന്നു ചർച്ച ചെയ്യും
01:02 AM Jun 03, 2020 | Deepika.com