കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സംഭവത്തില്‍ ഗവ. പ്ലീഡറോട് അഡ്വക്കറ്റ് ജനറല്‍ വിശദീകരണം തേടി.
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ സി.കെ. പ്രസാദിനോടാണ് എജി ജൂണ്‍ എട്ടിനകം കാരണം വിശദമാക്കാന്‍ നിര്‍ദേശിച്ചത്.
കുറ്റപത്രം കോടതിയില്‍ നല്‍കിയിരുന്നെന്ന് ഇ മെയില്‍ മുഖേന പോലീസ് അറിയിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യം കോടതിയില്‍ അറിയിക്കാതിരുന്നത്?, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയതെന്നു വ്യക്തമായപ്പോള്‍ ജാമ്യം റദ്ദാക്കാന്‍ എന്തുകൊണ്ട് ഉടനടി നടപടിയെടുത്തില്ല? എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയിട്ടുളള്ളത്.
തെറ്റിദ്ധരിപ്പിച്ചു ജാമ്യം: പ്ലീഡറോടു വിശദീകരണം തേടി
11:57 PM Jun 02, 2020 | Deepika.com