കൊച്ചി: സിവില്‍ തര്‍ക്കത്തിലിടപെട്ടു കക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജിയില്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതിനെതിരേ തൊടുപുഴ മുന്‍ സിഐ എന്‍.ജി. ശ്രീമോന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ ഹര്‍ജിയിലാണു ഹര്‍ജിക്കാരനെ സസ്പെന്‍ഡ് ചെയ്യാൻ മേയ് ആറിന് സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചത്. ശ്രീമോനെ സസ്പെന്‍ഡ് ചെയ്യുകയുംചെയ്തു.ഇക്കാലയളവില്‍ കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലായിരുന്നു ഹര്ജിക്കാരന് ജോലി ചെയ്തിരുന്നത്. സസ്പെന്‍ഡ് ചെയ്തപ്പോൾ തന്റെ വാദം കേട്ടില്ലെന്നും വകുപ്പുതലത്തില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം നിഷേധിച്ചെന്നും അപ്പീലില്‍ പറയുന്നു.
സസ്പെന്ഷന് ഉത്തരവിനെതിരേ അപ്പീല്‍ നല്കി
11:57 PM Jun 02, 2020 | Deepika.com