തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈൻ ക്ലാസിലെ അധ്യാപികമാർക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി എഡിജിപി മനോജ് ഏബ്രഹാമിനു കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയിലാണു നടപടി.
അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദേശപ്രകാരമാണ് നടപടി.
ഓണ്‍ലൈൻ ക്ലാസിലെ അധ്യാപികമാർക്കെതിരേ അവഹേളനം; സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു
11:57 PM Jun 02, 2020 | Deepika.com