തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 57 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 55 പേരും കേരളത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേർ രോഗമുക്തി നേടി. ഇന്നലെ പാലക്കാടും കണ്ണൂരുമായി അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകൾ. 708 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗം ബാധിച്ചത് 1,327 പേർക്ക്.
ജില്ല തിരിച്ചുള്ള കണക്ക്: കാസർഗോഡ്, മലപ്പുറം -14 വീതം, തൃശൂർ-9, കൊല്ലം- 5, പത്തനംതിട്ട- 4, തിരുവനന്തപുരം, എറണാകുളം - 3 വീതം, ആലപ്പുഴ, പാലക്കാട്- 2 വീതം, ഇടുക്കി-1. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തു നിന്നും 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
മലപ്പുറത്ത് ഏഴുപേർക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മൂന്നു പേർക്കു വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം ഭേദമായി.
ഇന്നലെ 57 പേർക്ക് കോവിഡ്
12:51 AM Jun 02, 2020 | Deepika.com