തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 22നു നിർത്തിവച്ച ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നു പുനരാരംഭിക്കും. മാർച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗർണമി RN 435 ഭാഗ്യക്കുറിയാണ് ഇന്നു ഉച്ചയ്ക്ക് മൂന്നിനു നറുക്കെടുക്കുക.
തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ഈ ഭാഗ്യക്കുറിയുടെ 66 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. നറുക്കെടുപ്പ് മാറ്റിവച്ച എട്ടു ഭാഗ്യക്കുറികളിൽ ഇനിയുള്ള വിൻവിൻ W 557, സ്ത്രീ ശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിർമല NR 166, പൗർണമി RN 436, സമ്മർ ബന്പർ BR 72 എന്നിവ ഈ മാസം യഥാക്രമം 5, 9, 12, 16, 19, 23, 26 തീയതികളിൽ നറുക്കെടുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്.
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച ഭാഗ്യക്കുറി വില്പന ഇളവുകൾ ലഭിച്ചതിനെ തുടർന്ന് മേയ് 21നാണ് പുനരാരംഭിച്ചത്.
ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നു പുനരാരംഭിക്കും
12:41 AM Jun 02, 2020 | Deepika.com