നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 547 പ്രവാസികൾ മടങ്ങിയെത്തിയപ്പോൾ 102 പേർ നാട്ടിൽനിന്നു വിദേശത്തേക്കു മടങ്ങിപ്പോയി. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മൂന്നു വിമാനങ്ങളാണ് ഇന്നലെ പ്രവാസികളുമായി കൊച്ചിയിലെത്തിയത്. ദുബായി, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുമാണ് പ്രവാസികളെത്തിയത്. എയർ ഇന്ത്യാ വിമാനത്തിൽ 102 യാത്രക്കാർ ബഹറിനിലേക്കു പുറപ്പെട്ടു.
ഇന്നു കുവൈറ്റ്, ദമാം, ദോഹ എന്നിവിടങ്ങളിൽൽനിന്നു പ്രവാസികളുമായി വിമാനങ്ങളെത്തും. ആഭ്യന്തര മേഖലയിൽ ഇന്നലെ 14 വരവും 14 പുറപ്പെടലും ഉണ്ടായി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നു കൊച്ചിയിലേക്കുള്ള ഓരോ സർവീസും കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഒരു സർവീസും റദ്ദാക്കി. ആഭ്യന്തര സർവീസിൽ ഇന്നലെ ഇരുവശത്തേക്കുമായി 1,120 പേർ യാത്ര ചെയ്തു.
547 പ്രവാസികൾകൂടി എത്തി, ആഭ്യന്തര സർവീസിൽ 1,120 പേർ
12:10 AM Jun 02, 2020 | Deepika.com