തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപനയ്ക്കായി ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗ് ഇന്നലെ പുനരാരംഭിച്ചു.
ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഇന്നലെ ബുക്കിംഗ് ആരംഭിച്ച് ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഒരു ലക്ഷം പേർക്ക് ടോക്കണ്‍ നൽകിയതായി ആപ്പിന്റെ നിർമാതാക്കളായ ഫെയർകോഡ് കന്പനി അറിയിച്ചു.
സന്പൂർണ ലോക്ക് ഡൗണ്‍ ആയിരുന്നതിനാൽ കഴിഞ്ഞ ഞായറാഴ്ചയും ഡ്രൈ ഡേ ആിരുന്നതിനാൽ ഇന്നലെയും സംസ്ഥാനത്ത് മദ്യവിൽപന ഉണ്ടായിരുന്നില്ല. ഇന്നത്തേക്കുള്ള ടോക്കണുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഓണ്‍ലൈൻ ടോക്കണുകളിലെ ക്യൂർ ആർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമായിട്ടില്ല.
ബെവ്ക്യൂ ആപ് വഴിയുള്ള ബുക്കിംഗ് പുനരാരംഭിച്ചു
12:10 AM Jun 02, 2020 | Deepika.com