കോവിഡ്: തിരുവല്ല സ്വദേശിനി ജിദ്ദയിൽ മരിച്ചു
11:58 PM Jun 01, 2020 | Deepika.com
തിരുവല്ല: കോവിഡ് ബാധിച്ച് ജിദ്ദയിൽ മലയാളി യുവതി മരിച്ചു. തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്ന സിമി അവധിക്കു നാട്ടിൽ വന്ന ശേഷം 2019 മാർച്ച് 12നാണ് തിരികെ പോയത്. സംസ്കാരം ജിദ്ദയിൽ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ് - മേരി ദമ്പതികളുടെ മകളാണ്. മക്കൾ: സനിക എസ്. ആനന്ദ് (കോട്ടയം സിഎംഎസ് കോളജ് മൂന്നാം വർഷ ബിഎസ്സി വിദ്യാർഥിനി), റിച്ചു എസ്. അനന്ദ് (കോട്ടയം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി).