കോട്ടയം: നിർധന രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യപോലുള്ള ആരോഗ്യ പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്നു ജോസ് കെ. മാണി എംപി.
കാരുണ്യപദ്ധതി പുനരാംരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കേരള യൂത്ത്ഫ്രണ്ട് -എം ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബിജു കുന്നപ്പറന്പിൽ, വിജയ് മാരേട്ട്, രാജേഷ് വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, അഖിൽ ഉള്ളംപ്പള്ളി, ഷൈൻ ജോസ് എന്നിവർ പ്രസംഗിച്ചു.
കാരുണ്യ പദ്ധതി അട്ടിമറിക്കരുത്: ജോസ് കെ. മാണി
11:32 PM Jun 01, 2020 | Deepika.com