കോഴിക്കോട്: ചെറുപുഷ്പസഭയുടെ (സിഎസ്ടി ഫാദേഴ്സ്) സെന്റ് തോമസ് പ്രൊവിൻസിന്റെ രജതതജൂബിലിയോടനുബന്ധിച്ച് സഭ പണിതുനൽകിയ 25-മത് വീടിന്റെ ആശീർവാദം സെന്റ് തോമസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി ഇടമുറിയിലിന്റെ സാന്നിധ്യത്തിൽ തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് മണിക്കടവിൽ നിർവഹിച്ചു.
താക്കോൽദാനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി അലക്സാണ്ടർ നിർവഹിച്ചു. മണിക്കടവ് ഇടവക വികാരി ഫാ. ജോർജ് ഇലവുംകുന്നേൽ, ഫാ. ജോസൻ വരകപറമ്പിൽ, വിൻസെന്റ് ഡി പോൾ മണിക്കടവ് ശാഖാ പ്രസിഡന്റ് കുര്യൻ, വിൻസെന്റ് ഡി പോൾ പ്രധിനിധികൾ, വാർഡ് അംഗം ഷാജി എന്നിവർ പങ്കെടുത്തു.
വയനാട്, എറണാകുളം, പാലക്കാട്, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 25 വീടുകൾ നിർമിച്ചിട്ടുണ്ട്. പത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
ദുരിതബാധിതർക്ക് 25 ഭവനങ്ങളുമായി സിഎസ്ടി സഭ
11:32 PM Jun 01, 2020 | Deepika.com