മദ്യവില്പന ജീവനെടുക്കുന്നു: മദ്യ നിരോധന സമിതി
11:32 PM Jun 01, 2020 | Deepika.com
കോട്ടയം: രണ്ടു മൂന്നു ദിവസത്തെ മദ്യവില്പനമൂലം കേരളത്തിൽ നാലു കൊലപാതകങ്ങളാണ് ഉണ്ടായതെന്നും മദ്യശാലകൾ തുറന്നു കൊടുത്തതിലൂടെ കുടുംബങ്ങളെ സർക്കാർ തകർക്കുകയാണു ചെയ്തിരിക്കുന്നതെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. വർഗീസ് മുഴുത്തേറ്റ് ചൂണ്ടിക്കാട്ടി.