കുന്നംകുളം: ബക്കറ്റിലെ വെള്ളത്തിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. പതിനൊന്നു മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് മരിച്ചത്. ചാലിശേരി മണാട്ടിൽ മുഹമ്മദ് സാദിക്കിന്റെ മകനാണു മരിച്ചത്. കുളിമുറിയിലെ ബക്കറ്റിവെ വെള്ളത്തിൽ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻഡോറിൽനിന്ന് എത്തിയ പിതാവ് ഹോം ക്വാറന്റൈനിൽ ആയിരുന്നു. കുഞ്ഞിന്റെ പിതൃ സഹോദരനും ക്വാറന്റൈനിൽ കഴിയുകയാണ്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും പോലീസ് അറിയിച്ചു
ബക്കറ്റിലെ വെള്ളത്തിൽ വീണു പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
12:13 AM Jun 01, 2020 | Deepika.com