തിരുവനന്തപുരം: ലോക്ക് ഡൗൺ അഞ്ചാം ഘട്ടവുമായി ബന്ധപ്പെട്ട ഇളവുകളും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം നാളെ സ്വീകരിക്കും. നാളെ ഉച്ച കഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും വകുപ്പു സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ ഓരോ വകുപ്പിലും വരുത്തേണ്ട മാറ്റങ്ങൾ ഈ യോഗത്തിൽ തീരുമാനിക്കും. ഇതു സംബന്ധിച്ച ചർച്ചകൾ ഇന്നു തുടങ്ങും. ലോക്ക് ഡൗൺ അഞ്ചാം ഘട്ടം സംബന്ധിച്ച കേന്ദ്ര നി൪ദേശത്തിൽ കേരളത്തിന്റെ അഭിപ്രായം സംബന്ധിച്ചും യോഗത്തിൽ ധാരണയാകും.
കേരളത്തിലെ ഇളവുകളിൽ നാളെ തീരുമാനം
12:47 AM May 31, 2020 | Deepika.com