ഉത്ര: കസ്റ്റഡി നീട്ടി
12:45 AM May 31, 2020 | Deepika.com
അഞ്ചല്‍: ഉത്ര കൊലക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സൂരജ്, രണ്ടാം പ്രതി സുരേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും തുടരന്വേഷണത്തിനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിച്ചുകൊണ്ടാണു പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂണ്‍ നാലുവരെ പ്രതികളെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.