വടകര: യുഎഇയിലെ ഷാർജയിൽനിന്നു ഭാര്യയോടൊപ്പം 17ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അത്താണിക്കൽ സ്കൂളിനു സമീപം അൽ താജിൽ സി.പി. ഹാഷിം മുതുവന (69) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീണതിനെതുടർന്ന് ആദ്യം മാഹി ആശുപത്രിയിലും തുടർന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യയോടൊപ്പം അഴിയൂരിലെ വീട്ടിൽ 27 മുതൽ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് മനസിലായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: കായക്കൽ റംല, മക്കൾ: ഷബീർ, ഡോ. ഷാജുദീൻ (മെയ്ത്ര ആശുപത്രി കോഴിക്കോട്), ഷബ്ജിന. മരുമക്കൾ: ഫെമിന, ഡോ. ഷംനി( സ്റ്റാർ കെയർ ആശുപത്രി, കോഴിക്കോട്), ഷബിൻ.
നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞുവീണു മരിച്ചു
12:13 AM May 31, 2020 | Deepika.com