കോവിഡ് ബാധിച്ച് റാന്നി സ്വദേശി ഷാർജയിൽ മരിച്ചു
11:55 PM May 30, 2020 | Deepika.com
പത്തനംതിട്ട: കോവിഡ് ബാധിച്ച് റാന്നി പൂഴിക്കുന്ന് തച്ചനാലിൽ തോമസ് പി.തോമസ് (ഷിബു-53) ഷാർജയിൽ മരിച്ചു. കഴിഞ്ഞ 15 മുതൽ ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി മരിച്ചു. ഭാര്യ: ബീന പത്തനാപുരം താന്നിമൂട്ടിൽ കുടുംബാംഗം.മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.