തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന്റെ അഭിമുഖം ജൂൺ രണ്ടു മുതൽ 14 വരെ ഓൺലൈൻ വിഡിയോ കാളിംഗ് പ്ലാറ്റ്ഫോമായ ’ഗൂഗിൾ മീറ്റ് ’ വഴി നടത്തും.
വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അഭിമുഖവുമായി ബന്ധപ്പെട്ട് ആശയവിനിമയം ലഭിക്കാത്ത ഉദ്യോഗാർഥികൾ ‘phdadmission@ktu.edu.in’ എന്ന ഇമെയിലിൽ ബന്ധപ്പെടണം.
ബിടെക് (പാർട്ട്ടൈം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബിടെക് (പാർട്ട്ടൈം) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
കെടിയു: പിഎച്ച്ഡി അഭിമുഖം ഓൺലൈനിൽ
11:55 PM May 30, 2020 | Deepika.com