തിരുവനന്തപുരം: കേരള സര്‍വകലാശാല ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന സിബിസിഎസ്എസ് / സിആര്‍ ആറാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു മൂന്നംഗ പ്രശ്ന പരിഹാര സെല്‍ രൂപീകരിച്ചു.
സര്‍വകലാശാല പരീക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരും, സിന്‍ഡിക്കറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയും അടങ്ങുന്നതാണ് സെല്‍.
പരീക്ഷയുമായി ബന്ധപ്പെട്ടു സംശയങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായാല്‍ താഴെപ്പറയുന്ന നമ്പറുകളില്‍ വാട്സ്ആപ് വഴിയോ ഫോണ്‍ വഴിയോ അറിയിക്കാം. 9447111058, 9447213115, 8891666143.
പരീക്ഷാ പ്രശ്ന പരിഹാര സെല്‍ രൂപീകരിച്ചു
11:55 PM May 30, 2020 | Deepika.com