കല്ലാർകുട്ടി, പാംബ്ല ഡാമുകൾ ഇന്നു തുറക്കും

01:04 AM May 30, 2020 | Deepika.com
ഇ​ടു​ക്കി: വൃ​ഷ്ടിപ്ര​ദേ​ശ​ത്തു ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ലും സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ല​യി​ൽ ഇ​ന്നു ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ൾ ഇ​ന്നു തു​റ​ക്കു​മെ​ന്ന് ഇടുക്കി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ 10 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി 10 ക്യു​മെ​ക്സ്(സെക്കൻഡിൽ 10 ക്യൂബിക് മീറ്റർ) വ​രെ വെ​ള്ള​വും പാം​ബ്ല ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ 10 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി 15 ക്യു​മെക്സ് വ​രെ വെ​ള്ള​വും തു​റ​ന്നു​വി​ടും. മു​തി​ര​പ്പു​ഴ​യാ​ർ, പെ​രി​യാ​ർ എ​ന്നി​വ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. (ഒരു ക്യുബിക് മീറ്റർ ആയിരം ലിറ്റർ).