കൊച്ചി: ബിവറേജസ് കോർപേഷനായി തയാറാക്കിയ ‘ബെവ്ക്യൂ’ആപ് രണ്ടാംദിനവും തകരാറിലായതോടെ ആപ് നിർമിച്ചവരുടെ വെബ്സൈറ്റിലെ ലിങ്കും കാണാതായി. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന ഐടി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ് നിര്‍മിച്ചത്.
സാങ്കേതികപ്രശ്നങ്ങളെല്ലാം ഇന്നലെ മുതല്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു ഫെയര്‍ കോഡിന്റെ വിശദീകരണം. ഇന്നലെയും ആപ് പ്രവര്‍ത്തനം താറുമാറായതോടെ വിശദീകരണത്തിനുപോലും തയാറാകാതെ ഫെയര്‍ കോഡ് അധികൃതര്‍ മുങ്ങി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍നിന്നു നീക്കംചെയ്യുകയും ചെയ്തു. ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും നീക്കി.
ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്. ഫെയര്‍ കോഡ് കമ്പനിയുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടെങ്കിലും പ്രതികരണവുമുണ്ടായില്ല.
ആപ്പ് നിശ്ചലം, സൈറ്റ് മൗനം
12:45 AM May 30, 2020 | Deepika.com