തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ തുടർന്ന് കേരളത്തിലേക്കു വരുന്ന കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനല്‍കി.
സർക്കാർ സ്കൂളുകൾ, എയിഡഡ് സ്കൂളുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ. ഉൾപ്പെടെയുള്ള അണ്‍എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഓരോ ക്ലാസിലും അഞ്ചു വിദ്യാർഥികളെ വീതം എടുക്കുവാൻ പ്രത്യേക അനുവാദം സർക്കാർ നല്‍കണം. ഈ തീരുമാനം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും നടപ്പിലാക്കുവാൻ കേന്ദ്രഗവണ്മെന്റിനോടും സിബിഎസ്ഇ ബോർഡിനോടും സർക്കാർ ആവശ്യപ്പെടണമെന്നും ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു.
കേരളത്തിലേക്കു വരുന്ന കുടുംബങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം അവരുടെ മക്കൾക്കു ലഭിക്കുന്നതിനുള്ള അവസരം സർക്കാർ ഉണ്ടാക്കിക്കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കുട്ടികളുടെ വിദ്യാഭ്യാസം : കേരളത്തിലേക്കു വരുന്ന കുടുംബങ്ങൾക്കു സൗകര്യമൊരുക്കണമെന്ന് ഉമ്മൻചാണ്ടി
12:45 AM May 30, 2020 | Deepika.com