പ​രാ​തി​ക്കാ​ര​ന്‍ ര​ണ്ടുവ​ട്ടം പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ്

12:45 AM May 30, 2020 | Deepika.com
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​നി​​​ക്കെ​​​തി​​​രേ ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സ് പ​​​രാ​​​തി ന​​​ല്‍​കി​​​യ ഗി​​​രീ​​​ഷ് ബാ​​​ബു ര​​​ണ്ടു​​വ​​​ട്ടം പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ. ര​​​ണ്ടു​​ത​​വ​​ണ ത​​ന്‍റെ വീ​​​ട്ടി​​​ല്‍ വ​​​ന്ന ഗി​​​രീ​​​ഷ് ബാ​​​ബു പ​​​രാ​​​തി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ പ​​​ത്തു ല​​​ക്ഷം രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​ട്ടു.

ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സി​​​ല്‍ പ​​​രാ​​​തി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​യെ​​ന്നും കൈ​​​ക്കൂ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്‌​​​തെ​​​ന്നു​​​മു​​​ള്ള ഗി​​​രീ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ വി​​​ജി​​​ല​​​ന്‍​സി​​ന്‍റെ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.