അഞ്ചല്‍: ഏറം ഉത്ര കൊലക്കേസില്‍ ഉത്രയുടെ വീട്ടില്‍ അന്വേഷണസംഘം കൂടുതല്‍ പരിശോധനകള്‍ നടത്തി. അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തിലെത്തിയ ക്രൈംബ്രാഞ്ച് സംഘം തെളിവുകള്‍ ശേഖരിച്ചതിനു പുറമേ ഉത്രയുടെ സഹോദരന് അടക്കമുള്ളവരില്‍ നിന്നു കൂടുതല്‍ മൊഴി രേഖപ്പെടുത്തി.
അറസ്റ്റിലായ ഒന്നാം പ്രതി സൂരജിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരെ ഉടന്‍ ചോദ്യം ചെയ്യും. സൂരജിനോപ്പം പിടിയിലായ പാമ്പ് പിടിത്തക്കാരന് സുരേഷിന്റെ മകന് അടക്കമുള്ളവരെയും കൂടുതല്‍ ചോദ്യം ചെയ്യും.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ സൂരജ്, സുരേഷ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സാഹചര്യ തെളിവുകള്‍ മാത്രം ഉള്ളതിനാലും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായതിനാലും പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്.
ഉത്ര കൊലക്കേസ്: വീട്ടില്‍ കൂടുതല്‍ പരിശോധന
12:45 AM May 30, 2020 | Deepika.com