കോട്ടയം: ദീപികയുമായി എന്നും നല്ല സൗഹൃദം നിലനിർത്തിയിരുന്ന മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസും മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേലും അനുശോചനം രേഖപ്പെടുത്തി.
ബഹുമുഖ പ്രതിഭയായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം പൊതുജീവിതത്തിൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ദീപിക അനുശോചിച്ചു
12:31 AM May 30, 2020 | Deepika.com