കോട്ടയം: രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ 15 മുതൽ നടത്താമെന്നുള്ള എംജി യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ വൈസ് ചാൻസലർക്കും വിദ്യാഭ്യാസ മന്ത്രിക്കും ഓണ്‍ലൈൻ നിവേദനം സമർപ്പിച്ചു. എംജി യൂണിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ വിദ്യാർഥി കൂട്ടായ്മയുടെ പേരിലാണ് നിവേദനം.
അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ പല കോളജുകളിലും സിലബസ് പൂർത്തീകരിക്കാനും പ്രാക്ടിക്കൽ ക്ലാസുകൾ നടത്താനും സാധിച്ചിട്ടില്ല. രണ്ടാം സെമസ്റ്ററിന്റെ തുടർച്ചയാണ് മൂന്നാം സെമസ്റ്റർ എന്നിരിക്കെ പഠിപ്പിച്ചു തീർത്ത പാഠഭാഗങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ എന്നത് ശാസ്ത്രീയമല്ല. വിദ്യാഭ്യാസ പ്രക്രിയയിൽ ഇതു വിടവ് സൃഷ്ടിക്കുമെന്നും പ്രായോഗിക പരിജ്ഞാനത്തെ ബാധിക്കുമെന്നും ശാസ്ത്ര വിഷയങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകൾ പ്രാക്ടിക്കൽ പാഠങ്ങളിൽ പ്രായോഗികമല്ലെന്നും നിവേദനത്തിൽ പറയുന്നു. പൊതുഗതാഗതം പഴയ നിലയിലെത്താത്തതിനാൽ പലയിടങ്ങളിലാണ് വിദ്യാർഥകൾ ഇപ്പോൾ. പരീക്ഷയ്ക്ക് വേണ്ട തയാറെടുപ്പുകൾ നടത്താനും പലർക്കും സാധിച്ചിട്ടില്ലെെന്നും വിദ്യാർത്ഥികൾ പറയുന്നു.
എംജി വാഴ്സിറ്റി പരീക്ഷ മാറ്റിവയ്ക്കാൻ നിവേദനം
12:15 AM May 30, 2020 | Deepika.com