കൊച്ചി മെട്രോ: തൈക്കൂടം-പേട്ട പാതയില്‍ സര്‍വീസിന് അനുമതി
12:07 AM May 30, 2020 | Deepika.com
കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട പുതിയ പാതയിലെ സര്‍വീസിന് അനുമതിയായി.1.33 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ. മനോഹരന്റെ നേതൃത്വത്തില്‍ നടത്തിയ വിശദ പരിശോധനകൾക്കു ശേഷമാണ് സര്‍വീസിന് അനുമതി നല്‍കിയത്. അതേസമയം ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.