ഇന്റലിജന്റ് അസിസ്റ്റന്റുമായി ഡി2എച്ച്
12:07 AM May 30, 2020 | Deepika.com
കൊച്ചി: ഡിഷ് ടിവി ഇന്ത്യയുടെ ഭാഗമായ ഡി2എച്ച് തങ്ങളുടെ ഉപയോക്താക്കളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി ഡി2എച്ച് ഇന്റലിജന്റ് അസിസ്റ്റന്റ് ഏര്‍പ്പെടുത്തി. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനി അധികൃതരുമായി ഓണ്‍ലൈനില്‍ സംസാരിച്ച് പരാതികള്‍ക്കു പരിഹാരം കാണാം. റീചാര്‍ജ് ഓഫറുകള്‍, നിലവിലെ ബാലന്‍സ്, പുതിയ ചാനലുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്, സെറ്റ് ടോപ് ബോക്സ് അപ്ഗ്രേഡേഷൻ തുടങ്ങിയവയ്ക്കെല്ലാം ഡി2എച്ച് ഇന്റലിജന്റ് അസിസ്റ്റന്റ് ഉപയോഗിക്കാവുന്നതാണ്. www.d2h.com എന്ന വെബ്സൈറ്റിലും 8750917917 നമ്പറില്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഡി2എച്ച് ഇന്റലിജന്റ് അസിസ്റ്റന്റ് ലഭ്യമാണ്.