വാകത്താനം: ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ചു മരിച്ച യാക്കോബായ സുറിയാനി സഭാംഗം ഫാ. ഡോ. ബിജി മാർക്കോസ് (ബിജി അച്ചൻ-53) ചിറത്തലാട്ടിന്റെ സംസ്കാരം ഇന്ന് വർത്തിംഗിലെ ഡറിംഗ്ടണ് സെമിത്തേരിയിൽ. ചങ്ങനാശേരി ഇത്തിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി ഇടവകാംഗവും വാകത്താനം ചിറത്തലാട്ട് പരേതരായ സി.വി.മർക്കോ-എലിസബത്ത് ദന്പതികളുടെ മകനുമാണ്. ഭാര്യ: ബിന്ദു. മക്കൾ: തബീഥ, ലവീത, ബേസിൽ.
പരേതന്റെ വസതിയിൽ ഇന്ന് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവർ പ്രാർഥന നടത്തും. ഇംഗ്ലണ്ടിലും ഇന്ത്യയിലും നടക്കുന്ന സംസ്കാരശുശ്രൂഷകൾ തത്സമയം ജെഎസ്സി ന്യൂസിൽ സംപ്രേഷണം ചെയ്യും.
കോവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സംസ്കാരം ഇന്ന്
12:07 AM May 30, 2020 | Deepika.com