അഞ്ചല്‍: ഉത്ര കൊലക്കേസില്‍ ആദ്യം കേസ് അന്വേഷിച്ച അഞ്ചല്‍ പോലീസിനെതിരേ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്റെ വിമര്‍ശനം. ഉത്രയുടെ മരണത്തില്‍ തുടക്കം മുതല്‍ മാതാപിതാക്കള്‍ സംശയം ഉന്നയിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പോലീസിന്റെ വീഴ്ചയാണെന്ന് അവർ പറഞ്ഞു.
യുവതികള്‍ക്ക് അസ്വാഭാവിക മരണം സംഭവിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇക്കാര്യം ബന്ധുക്കളെ പറഞ്ഞു മനസിലാക്കുന്നതില്‍ ലോക്കല്‍ പോലീസിനു വീഴ്ച സംഭവിച്ചു. ഇക്കാര്യത്തിലടക്കം അന്വേഷണം വേണം.
ഉത്ര കൊലക്കേസില്‍ ഇതുവരെയുള്ള പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം. ആവശ്യമെങ്കിൽ അഞ്ചൽ സിഐ നേരിട്ട് വനിതാകമ്മീഷന് മുന്നിൽ ഹാജരാകണമെന്നും ജോസഫൈന് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും ഇന്നലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച ശേഷം വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.മൂന്നുമണിയോടെ ഉത്രയുടെ വീട്ടില്‍ എത്തിയ വനിതാ കമ്മീഷന് അധ്യക്ഷ ഒരു മണിക്കൂറിലധികം ഉത്രയുടെ മാതാപിതാക്കളുമായി സംസാരിച്ചു.
പോലീസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്
01:07 AM May 29, 2020 | Deepika.com