അഞ്ചല്‍: പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ വീട് മന്ത്രി കെ. രാജു, നിയമസഭയിലെ സ്ത്രീകള്‍ക്കും കുട്ടികള്ക്കുമായിട്ടുള്ള കമ്മിറ്റിയുടെ അധ്യക്ഷ ഐഷാപോറ്റി എന്നിവര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയോടെയാണ് ഇരുവരും ഉത്രയുടെ വീട്ടില്‍ എത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുള്ള മുഴവന്‍ ആളുകളെയും കണ്ടെത്തണമെന്നും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തുള്ള അന്വേഷണം ആവശ്യമാണെന്നും കെ രാജു പറഞ്ഞു. വനം നിയമ ലംഘനത്തിനു പ്രത്യേക കേസ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തതായും മന്ത്രി അറിയിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഐഷാപോറ്റി എംഎല്‍എ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരം: മന്ത്രി കെ. രാജു
01:07 AM May 29, 2020 | Deepika.com