കൊച്ചി: മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാധ നിധിയിലേക്ക് മിൽമ ഒരു കോടിയിലധികം രൂപ സംഭാവന ചെയ്തു. കേരളത്തിലെ ക്ഷീര സംഘങ്ങളുടെയും മില്‍മയുടെ മൂന്നു മേഖലാ യുണിയനുകളുടെ വിഹിതവും ജീവനക്കാരുടെ വിഹിതവും മേഖലാ യുണിയനുകളുടെ ചെയര്മാന്മാരുടെ ഒരു മാസത്തെ ഓണറേറിയവും ഉൾപ്പെടെ 1,04, 45,000 രൂപയാണ് സംഭാവന നല്‍കിയത്.
എറണാകുളം മേഖലയുടെ വിഹിതമായ 25.14 ലക്ഷം രൂപയുടെ ചെക്ക് യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത് മന്ത്രി കെ. രാജുവിനു കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ ഒരു കോടി സംഭാവന നല്കി
01:07 AM May 29, 2020 | Deepika.com