ശനി, ഞായർ കേരളത്തിൽ ശുചീകരണ പ്രവർത്തനം
01:07 AM May 29, 2020 | Deepika.com
തിരുവനന്തപുരം: വരുന്ന രണ്ട് ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ശനിയാഴ്ചകളിൽ വീടും പരിസരവും ശുചിയാക്കണം. ഞായറാഴ്ചകളിൽ പൊതു ഇടങ്ങളാകും വൃത്തിയാക്കുക. പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും.