തിരുവനന്തപുരം: ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം സ്കൂൾ സൊസൈറ്റികളിലേക്ക് ആരംഭിച്ചു കഴിഞ്ഞു. മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിതരണം പൂർത്തിയാക്കി.
പാഠപുസ്തകങ്ങൾ സ്വീകരിച്ച സ്കൂളുകളിലെ പ്രഥമാധ്യാപകർ അതതു ക്ലാസുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ അറിയിച്ച് പാഠപുസ്തകങ്ങൾ കൈപ്പറ്റുവാനുള്ള നിർദേശവും നൽകി. ഏതെങ്കിലും കാരണവശാൽ പാഠപുസ്തകങ്ങൾ കൈപ്പറ്റുവാൻ ബുദ്ധിമുട്ടുള്ള സാഹചര്യം രക്ഷിതാക്കൾക്ക് ഉണ്ടെങ്കിൽ അത്തരം വിദ്യാർഥികളുടെ വീടുകളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു നൽകാനുള്ള നടപടി ഡിപ്പാർട്ട്മെന്റ് സ്വീകരിക്കും. ഇതുവരെ 11 ലക്ഷത്തോളം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചു കഴിഞ്ഞു. 2020-21 അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം 288 ടൈറ്റിലുകളായാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടത്.
പാഠപുസ്തക വിതരണം ആരംഭിച്ചു
12:22 AM May 29, 2020 | Deepika.com