കൊച്ചി: കോവിഡ് 19 വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഈ രംഗത്തു സമഗ്രമാറ്റം വരുത്തി കേരളത്തെ ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ ഹബ്ബാക്കി മാറ്റണമെന്നുഎംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് .
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച ‘വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും’ എന്ന വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വെ ബിനാർ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കല്‍ കോളജ് പ്രഫസര്‍ ഡോ. റോയ് ഏബ്രഹാം കള്ളിവയല്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്, റോജി എം. ജോണ്‍ എംഎല്‍എ, ഡോ. ടി.എന്‍. ജോസഫ് എന്നിവർ വിഷയാവതരണങ്ങള്‍ നടത്തി.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമാപന സന്ദേശം നല്കി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മോഡറേറ്ററായിരുന്നു. അഡ്വ.ടോണി പുഞ്ചക്കുന്നേല്‍, ഡോ. മോഹന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
കേരളത്തെ ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ ഹബ്ബാക്കി മാറ്റണം: ഡോ. സാബു തോമസ്
12:22 AM May 29, 2020 | Deepika.com