റബർ ഉത്പാദനം ഏഴു ലക്ഷം ടണ്‍ കവിഞ്ഞു
12:22 AM May 29, 2020 | Deepika.com
കോട്ടയം: സംസ്ഥാനത്തെ റബർ ഉത്പാദനം ഏഴു ലക്ഷം ടണ്‍ കവിഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 9.4 ശതമാനം വളർച്ചയുണ്ടായെന്നും 7,12,000 ലക്ഷം ടണ്‍ റബർ ഉത്പാദിപ്പിക്കാൻ കഴിഞ്ഞെന്നും റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ അറിയിച്ചു. 180-ാമത് റബർ ബോർഡ് യോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.