ദുബായിൽ മരിച്ചു
12:22 AM May 29, 2020 | Deepika.com
അബുദാബി: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ധീൻ (73) ഇന്ന് രാവിലെ ദുബായിൽ മരിച്ചു. ഭാര്യ: റസിയ നാസിമുദ്ധീൻ. മക്കൾ: നിമി നാസിം (ദുബായ്), നിജി നാസിം (ദുബായ്) ,നിസി നാസിം. മരുമക്കൾ: മുഹമ്മദ് സഹീർ (ദുബായ്), ഡോ. ഷംലാൽ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ). കബറടക്കം ഇന്ന് വൈകുന്നേരം ദുബായിൽ നടക്കും. പരേതൻ 45 വർഷമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ആദ്യ കാല വോളീബോൾ താരവും, കോണ്ഗ്രസ് പ്രവർത്തകനുമായിരുന്നു.