തിരുവനന്തപുരം: നവ്ജ്യോത് ഖോസയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. ഇതടക്കം നാലു ജില്ലാ കളക്ടർമാരെയാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മാറ്റി നിയമിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്നു നവ്ജ്യോത് ഖോസ. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു. മലപ്പുറം കളക്ടറായിരുന്ന ജാഫർ മാലിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചിരുന്നു. കോട്ടയം കളക്ടറായി എം. അഞ്ജനയെ നിയമിച്ചു. ആലപ്പുഴ കളക്ടറായിരുന്നു.
കോട്ടയത്തെ നിലവിലെ കളക്ടർ സുധീർ ബാബു ഈ മാസം 31നു വിരമിക്കുന്ന സാഹചര്യത്തിലാണ് അഞ്ജനയെ കോട്ടയത്തേക്കു മാറ്റിയത്. രജിസ്ട്രേഷൻ ഐജി എ.അലക്സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടർ.
എം. അഞ്ജന കോട്ടയം ജില്ലാ കളക്ടർ, ആലപ്പുഴയിൽ എ.അലക്സാണ്ടർ
12:53 AM May 28, 2020 | Deepika.com