കോട്ടയം: ആർട്ടിഫിഷൽ ഇന്റലിജൻസ് വഴിയുള്ള മാസ്ക് ഡിറ്റക്ഷനു സാങ്കേതികവിദ്യയുമായി പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് വിദ്യാർഥികൾ. അവസാനവർഷ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥികളായ ബേസിൽ കുര്യൻ വർഗീസ്, അലൻ ലാൻസ്, അതുൽ ജോ മാത്തുക്കുട്ടി ഞായർകുളം എന്നിവരുടെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ രൂപകല്പന ചെയ്തത്.
പൊതുജനസന്പർക്കം കൂടുതലുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അലർട്ട് മെസേജ് വഴി മാസ്ക് ധരിച്ചില്ലെന്നതു പൊതുജനത്തെയും സ്ഥാപന അധികാരികളെ അറിയിക്കാനുള്ള വിദ്യയാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. സിസി ടിവി കാമറയുള്ള സ്ഥാപനങ്ങളിൽ മറ്റു ചെലവുകളില്ലാതെ ഈ സോഫ്റ്റ്വേർ സാധ്യമാക്കാം.
സോഫ്റ്റ്വേറിന്റെ ഒൗദ്യോഗിക ലോഞ്ചിംഗ് ജോസ് കെ. മാണി എംപി നിർവഹിച്ചു. ആദ്യ പ്രവർത്തനം സെന്റ് ഗിറ്റ്സ് കോളജിലെ പ്രവേശന കവാടത്തിൽ ഇവർ തന്നെ സ്ഥാപിച്ചു. വിദ്യാർഥികൾക്കു മാർഗനിർദേശങ്ങളുമായി അധ്യാപകരായ ഡോ. ജൂബിലന്റ് ജെ. കിഴക്കേതോട്ടം, നിതിൻ പ്രിൻസ് ജോണ് എന്നിവരും കോളജ് മാനേജ്മെന്റ് ചെയർമാൻ, പ്രിൻസിപ്പൽ, മറ്റ് അധ്യാപകരും ഒപ്പമുണ്ട്.
മാസ്ക് ധരിച്ചില്ലേൽ കംപ്യൂട്ടർ പിടിക്കും!
12:52 AM May 28, 2020 | Deepika.com