തിരുവനന്തപുരം: ഭക്ഷണ പദാര്‍ഥങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള ഭക്ഷ്യസുരക്ഷാ ലബോറട്ടറികളുടെ ഫ്ളാഗ് ഓഫ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.
ആകെയുള്ള അഞ്ചു ലബോറ ട്ട റികളിൽ മൂന്നെണ്ണത്തിൽ ഭക്ഷ്യവസ്തുക്കളുടെ രാസപരവും മൈക്രോബയോളജിക്കല്‍ പ്രകാരമുള്ള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കാൻ കഴിയും.
ഈ ലാബുകളില്‍ വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കാനുളള റിഫ്രാക്ടോമീറ്റര്, ഭക്ഷണത്തിലെ പൂപ്പല്‍ ബാധമൂലമുണ്ടാകുന്ന അഫ്ളോടോക്സിന് എന്ന വിഷാംശം കണ്ടുപിടിക്കാനുളള റാപ്ടര്‍ (Raptor) എന്ന ഉപകരണം, വെളളത്തിലെ പി.എച്ച് കണ്ടുപിടിക്കാനുളള പി.എച്ച് മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കാനുളള മില്‍ക്ക് അനലൈസര്‍, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കാനുളള ഫ്രൈഓയില്‍ മോണിറ്റര്‍ എന്നീ ഉപകരണങ്ങള്‍ ഉണ്ട്.
മായം കണ്ടുപിടിക്കാൻ സഞ്ചരിക്കുന്ന ലബോറട്ടറികള്‍ വരുന്നു
12:49 AM May 28, 2020 | Deepika.com