തിരുവനന്തപുരം: പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ശാലിയ, ചാലിയ (ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ഏകദേശം 400 കുടുംബങ്ങളിലായി 3500ഓളം അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്. ഇവർ പരമ്പരാഗതമായി നെയ്ത്ത് തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.
പത്മശാലി വിഭാഗം ഒബിസി പട്ടികയിൽ
12:06 AM May 28, 2020 | Deepika.com