ലോക്ക്ഡൗൺ ദുരിതം: സ്പീക്ക് ഇന്ത്യ കാന്പയിനുമായി കോണ്‍ഗ്രസ്
11:54 PM May 27, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്പീക്ക് ഇന്ത്യ കാന്പയിനുമായി കോണ്‍ഗ്രസ്. കോവിഡിനെത്തുടർന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു മാസങ്ങൾ പിന്നിട്ടിട്ടും പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചു സോഷ്യൽ മീഡിയയിലൂടെ നാഷണൽ കാന്പയിൻ സംഘടിപ്പിക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ 11 മുതൽ രണ്ടു വരെയാണ് കാന്പയിൻ. കോണ്‍ഗ്രസ് അധ്യക്ഷമുതൽ സാധാരണ പ്രവർത്തകർ വരെ അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വഴി ഈ പ്രചാരണത്തിൽ പങ്കാളികളാകും. 50 ലക്ഷം പേരാണ് ഇത്തരത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഈ കാന്പയിനിൽ പങ്കാളികളാവുക.