ഓൺലൈൻ റിലീസ് തടയില്ലെന്നു സിനിമാ സംഘടനകള്‍
11:54 PM May 27, 2020 | Deepika.com
കൊച്ചി: കോവിഡ്19 നെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തടയില്ലെന്നും ഓൺലൈൻ റിലീസിന് താത്പര്യമുള്ള നിര്‍മാതാക്കള്‍ സംഘടനയെ സമീപിക്കണമെന്നും നിര്‍മാതാക്കളുടെ സംഘന. നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളുമായി ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് സംഘടനയുടെ തീരുമാനം.