തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് എത്താൻ പാസ് അനുവദിച്ച 2.16 ലക്ഷം പേരിൽ 1,01,779 പേർ കേരളത്തിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദേശത്തുനിന്നു തിങ്കളാഴ്ച വരെ എത്തിയത് 11,189 പേരാണ്. കേരളത്തിനു പുറത്തുനിന്ന് ആകെ എത്തിയത് 1,12,968 പേർ.
മറ്റു പ്രദേശങ്ങളിൽനിന്ന് ആളുകൾ വരുന്നതിനു മുന്പ് കോവിഡ് ബാധിച്ചു 16 പേർ മാത്രം ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽനിന്നെത്തിയവരിൽ 72 പേർക്കും തമിഴ്നാട്ടിൽനിന്നു വന്നവരിൽ 71 പേർക്കും കർണാടകത്തിൽനിന്ന് വന്നവരിൽ 35 പേർക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരിൽ 133 പേർക്കു രോഗബാധയുണ്ടായി. ഇവരിൽ 75 പേർ യുഎഇയിൽനിന്നും 25 പേർ കുവൈറ്റിൽനിന്നുമാണ്.
പുറത്തുനിന്ന് എത്തിയത് 1,12,968 പേർ
12:40 AM May 27, 2020 | Deepika.com