തൃശൂർ: ഗവ.മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് ആധുനിക സജ്ജീകരണങ്ങളുള്ള കോവിഡ് പരിശോധനാ സംവിധാനം എത്തി. രമ്യ ഹരിദാസ് എംപിയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 40 ലക്ഷം രൂപ ചെലവഴിച്ചാണ് കോവിഡ് രോഗ പരിശോധന വേഗത്തിലാക്കാനുള്ള ‘ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം’ വിദേശത്തുനിന്നു വാങ്ങിയത്.
സാധാരണയായി ആറു മണിക്കൂർ വേണ്ടിവരുന്നിടത്ത് പകുതി സമയംകൊണ്ട് ഫലം ലഭിക്കുന്ന സംവിധാനമാണിത്. പുതിയ സംവിധാനത്തിൽ, ഇപ്പോൾ പരിശോധിക്കുന്നതിന്റെ ഇരട്ടി സാമ്പിളുകൾ പരിശോധിക്കാനാവും.
രണ്ടാഴ്ച മുമ്പ് ചെന്നൈയിൽ എത്തിച്ച മെഷീൻ കഴിഞ്ഞദിവസം വൈകുന്നേരമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നത്. എല്ലാ വൈറൽ രോഗ പരിശോധനകളും ഇതിലൂടെ നടത്താനാകുമെന്നത് അധികനേട്ടമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പ്രവർത്തന സജ്ജമാക്കും.
വൈറോളജി ലാബിൽ പരിശോധനാഫലം ഇനി അതിവേഗം
12:40 AM May 27, 2020 | Deepika.com